Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് വൻ ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു.
രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ട് അക്രമി സംഘം സൂക്ഷിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സനൂജ.
അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി. തിരുവനന്തപുരം മംഗലത്തുകോണത്തുവച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റോപ്പിൽ നിർത്തിയ ശേഷം ബസ് പുറപ്പെടാൻ തുടങ്ങിയപ്പോൾ വലിയ ശബ്ദം കേട്ടു. ഉടൻ തന്നെ ഡ്രൈവർ ബസ് സൈഡിലേക്ക് ഒതുക്കുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് പിൻവശത്തെ ടയറുകൾ ഇളകിയ നിലയിൽ കണ്ടെത്തിയത്. ബസിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്ക്കാര ഹാളില് വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്കുഴിയിലെ വിവാഹ സല്ക്കാര ഹാളില് കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഊട്ടുപുരയില് വരന്റെയും വധുവിന്റെയും വീട്ടുകാര് തമ്മില് പപ്പടത്തെ ചൊല്ലി ഉണ്ടായ തര്ക്കം വലിയ സംഘര്ഷത്തില് കലാശിക്കുകയായിരുന്നു. നേരിയ തര്ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
വിവരമറിഞ്ഞ് മാറനല്ലൂരില് നിന്നും നരുവമൂട്ടില് നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
Kerala
തിരുവനന്തപുരം: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. സംഭവ സമയത്ത് ഇവരാരും വീട്ടിലുണ്ടായിരുന്നില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് പാർക്കിംഗിനെ തുടർന്നുള്ള തർക്കത്തിൽ സഹപ്രവർത്തകന്റെ പല്ല് അടിച്ചുതെറിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് ആണ് കേസിൽ അറസ്റ്റിലായത്.
അന്തിയൂർ സ്വദേശി മോഹനൻ നായർക്ക് ആണ് മർദനമേറ്റത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. പനയറക്കുന്ന് ഓട്ടോ സ്റ്റാന്റിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
ഇരുവരും തമ്മിൽ നേരത്തെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തർക്കത്തിലേർപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.